ജോഹാന്നസ്ബർഗ്: നെൽസൺ മണ്ഡേലയുടെയും വിന്നി മണ്ഡേലയുടെ യും മകൾ സിൻസി മണ്ഡേല (59) അന്തരിച്ചു. ദക്ഷിണാഫ്രിക്കയുടെ ഡെൻമാർക്ക് അംബാസഡറായിരുന്ന സിൻസിയുടെ മരണം തിങ്കാളാഴ്ച പുലർച്ചെ ജോഹാന്നസ്ബർഗിലെ അശുപത്രിയിൽ വച്ചായിരുന്നു.
വർണവിവേചനത്തിനെതിരേയുള്ള പ്രക്ഷോഭത്തെ തള്ളിപ്പറയുകയാണെങ്കിൽ നെൽസൺ മണ്ഡേലയെ ജയിലിൽനിന്ന് മോചിപ്പിക്കാമെന്ന് 1985 ൽ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം തള്ളിക്കൊണ്ടുള്ള മണ്ഡേലയുടെ കത്ത് പൊതുസമൂഹത്തിനു മുന്നിൽ വായിച്ചത് സിൻസിയായിരുന്നു. ഈ ദൃശ്യങ്ങൾ അന്നു ലോകം മുഴുവൻ സംപ്രേഷണം ചെയ്തിരുന്നു.