ചേ​​ത​​ൻ ചൗ​​ഹാ​​ന് കോവിഡ് പോസിറ്റീവ്

12:15 AM Jul 13, 2020 | Deepika.com
ല​​ക്നോ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ അം​​ഗം ചേ​​ത​​ൻ ചൗ​​ഹാ​​ന് കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ളെ തു​​ട​​ർ​​ന്ന് വെ​​ള്ളി​​യാ​​ഴ്ച ന​ട​ത്തി​യ കൊ​​റോ​​ണ പ​​രി​​ശോ​​ധ​​ന​​യു​​ടെ ഫ​​ലം പോ​​സി​​റ്റീ​​വാ​​കു​​ക​​യാ​​യി​​രു​​ന്നു. ല​​ക്നോ​​യി​​ലെ സ​​ഞ്ജ​​യ് ഗാ​​ന്ധി പി​​ജി​​ഐ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ് അ​​ദ്ദേ​​ഹം. ഇ​​ന്ത്യ​​ക്കാ​​യി 40 ടെ​​സ്റ്റും ഏ​​ഴ് ഏ​​ക​​ദി​​ന​​ങ്ങ​​ളും ക​​ളി​​ച്ച താ​​ര​​മാ​​ണ് ചേ​​ത​​ൻ ചൗ​​ഹാ​​ൻ. ടെ​​സ്റ്റി​​ൽ 31.57 ശ​​രാ​​ശ​​രി​​യി​​ൽ 2084ഉം ​​ഏ​​ക​​ദി​​ന​​ത്തി​​ൽ 21.85 ശ​​രാ​​ശ​​രി​​യി​​ൽ 153ഉം ​​റ​​ണ്‍​സ് നേ​​ടി. 1981ൽ ​​അ​​ർ​​ജു​​ന പു​​ര​​സ്കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.