റൊണാൾഡൊ ഡബിളിൽ യുവെ
12:15 AM Jul 13, 2020 | Deepika.com
ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഇരട്ട പെനൽറ്റി ഗോളിൽ (55, 90) യുവന്റസിനു സമനില. അത്ലാന്തയ്ക്കെതിരേ 2-2നായിരുന്നു യുവെയുടെ സമനില. രണ്ട് പ്രാവശ്യം പിന്നിലായശേഷമാണ് ആതിഥേയർ സമനിലയോടെ രക്ഷപ്പെട്ടത്.