സിറ്റിക്ക് ജയം, ചെൽസിക്കു തോൽവി
12:15 AM Jul 13, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വന്പൻ ജയം. എവേ പോരാട്ടത്തിൽ ബ്രൈറ്റണെ 5-0ന് സിറ്റി തകർത്തു. സിറ്റിക്കായി റഹീം സ്റ്റെർലിംഗ് (21, 53, 81) ഹാട്രിക് നേടി. അതേസമയം, ചെൽസിയെ 3-0ന് ഷെഫീൽഡ് യുണൈറ്റഡ് അട്ടിമറിച്ചു. സിറ്റിയും (72), ചെൽസിയും (60) രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.