ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം എട്ടര ലക്ഷമായി. ഇതുവരെ 8,73,816 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 23,102 കടന്നു. 22,674 പേർക്കാണ് രോഗബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്.
ഇന്നലെ 24 മണിക്കൂറിനിടെ 28,637 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 551 പേർക്കു ജീവൻ നഷ്ടമായി. 2,92,258 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 5,34,621 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.