ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തിവഴി മയക്കുമരുന്നു കടത്തിയതിന് ബിഎസ്എഫ് ജവാനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ സാംബ സെക്ടറിലുള്ള ബിഎസ്എഫ് യൂണിറ്റിലുള്ള ഗുർദാസ്പുർ സ്വദേശിയാണു പിടിയിലായത്. ഇയാളിൽനിന്ന് രണ്ടു തോക്കുകളും 80 തിരകളും മൂന്നു മൊബൈൽഫോണുകളും കണ്ടെടുത്തു.