ഉജ്ജയിൻ: കൊടുംകുറ്റവാളി വികാസ് ദുബെയ്ക്കൊപ്പം പോലീസ് വാഹനത്തിൽ സഞ്ചരിച്ച കോൺസ്റ്റബിളിനു കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് പരിശോധനാഫലം പോസിറ്റീവായത്. അപകടത്തിൽപ്പെട്ടതോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ മൽപ്പിടിത്തതിൽ ഈ കോൺസ്റ്റബിനു പരിക്കേറ്റിരുന്നു. ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന നാലു പോലീസുകാരുടെ ഫലം നെഗറ്റീവാണ്.