മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരം മുംബൈ നാനാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അമിതാഭ് ബച്ചൻതന്നെയാണ് രോഗവിവരം ട്വീറ്റ് ചെയ്തത്. കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനകൾക്കു വിധേയരാക്കി. ഇവരുടെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.