ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് കേസുകൾ ഭീതിതമായി വർധിക്കുന്നു. ഇന്നലെ 3,965 പേർക്കു രോഗം സ്ഥിരീകരിച്ചു, 69 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 1,34,226 ആയി ഉയർന്നു. മരണം 1898 ആയി. ചെന്നൈയിൽ മാത്രം 1185 പേർക്കാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്.