അഹമ്മദാബാദ്: ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി പടിദാർ നേതാവ് ഹാർദിക് പട്ടേലിനെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിയമിച്ചു. അമിത് ചാവ്ഡയ്ക്കു പകരമായാണു നിയമനം. ഡിസിസി പ്രസിഡന്റുമാരായി മഹേന്ദ്ര എച്ച്. പാർമർ, യാസിൻ ഗജ്ജൻ, ആനന്ദ് ചൗധരി എന്നിവരെയും നിയമിച്ചു.