ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും ജയം. ആസ്റ്റൻ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിന് എവേ പോരാട്ടത്തിൽ യുണൈറ്റഡ് കീഴടക്കി.
ബ്രുണോ ഹെർണാണ്ടസ് (27- പെനൽറ്റി), ഗ്രീൻവുഡ് (45+5), പോൾ പോഗ്ബ (58) എന്നിവരാണ് യുണൈറ്റഡിനായി വലകുലുക്കിയത്. പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് മൽസരങ്ങളിൽ മൂന്നോ അതിലധികമോ ഗോൾ നേടി ജയിക്കുന്ന ആദ്യ ടീം എന്ന റിക്കാർഡ് യുണൈറ്റഡ് സ്വന്തമാക്കി. വെയ്ൻ റൂണിക്കുശേഷം യുണൈറ്റഡിനായി തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഗോൾ നേടുന്ന കൗമാരതാരമെന്ന നേട്ടം ഗ്രീൻവുഡും സ്വന്തമാക്കി.
യുണൈറ്റഡിനു ജയം, റിക്കാർഡ്
12:11 AM Jul 11, 2020 | Deepika.com