മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മരണം പതിനായിരത്തിലേക്ക്. ഇന്നലെ 226 പേരാണു മരിച്ചത്. ആകെ മരണം 9893. ഇന്നലെ 7862 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരുദിനത്തിലെ ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 2,38,461. 95,943 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. തലസ്ഥാനമായ മുംബൈയേക്കാൾ പൂനയിലാണു കോവിഡ് വ്യാപനം രൂക്ഷമായത്.
തമിഴ്നാട്ടിൽ ഇന്നലെ 3680 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,30,261. ഇന്നലെ 64 പേർ മരിച്ചു. ആകെ മരണം 1829. ഇന്നലെ 4,163 പേർ രോഗമുക്തി നേടിയത് ആശ്വാസമായി. 46,105 പേരാണു ചികിത്സയിലുള്ളത്.
കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 500 കടന്നു. ഇന്നലെ 57 പേർ മരിച്ചു. ആകെ മരണം 543. ഇന്നലെ 2313 പേർക്കു രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 33,418. ഇന്നലെ ബംഗളൂരുവിൽ മാത്രം 1,447 പേർക്കു രോഗം ബാധിച്ചു.