ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി മാർക് ടി. എസ്പെറും ഇന്നലെ ടെലിഫോണിൽ ചർച്ച നടത്തി. ലഡാക്കിൽ ചൈനയുമായുള്ള അതിർത്തിതർക്കവും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും ചർച്ചയിൽ വിഷയമായി. അമേരിക്കയുടെ താത്പര്യപ്രകാരമായിരുന്നു ചർച്ച.