ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചിത്രകൂടിലെ ഖനിമേഖലകകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികചൂഷണത്തിനിരയായ സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇതാണോ നമ്മുടെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
യാതൊരു മുന്നൊരുക്കവുമില്ലാതെ ലോക്ക്ഡൗണിനെത്തുടർന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ഈ പെൺകുഞ്ഞുങ്ങൾക്കു കൊടുക്കേണ്ടി വന്നതു വലിയ വിലയാണ്-രാഹുൽ ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടികൾ ലൈംഗികചൂഷണത്തിനിരയായ സംഭവം ബുധനാഴ്ചയാണു പുറത്തുവന്നത്.