ബംഗളൂരു: ഈ മാസം 12-15 മുതൽ ഇന്ത്യയിൽ സിഎൽ 2020 എഫ്3 എന്ന നിയോവൈസ് ധൂമകേതു ദൃശ്യമാകും. ഈ വർഷമാദ്യം കണ്ടുപിടിക്കപ്പെട്ട ഈ ധൂമകേതു ഇപ്പോൾ ഇന്ത്യയിൽനിന്ന് 20 കോടി കിലോമീറ്റർ അകലെയാണ്. ചില സ്ഥലങ്ങളിൽ നഗ്നനേത്രങ്ങൾക്കു കാണാൻ കഴിയും. ഓഗസ്റ്റിലെ ഏതാനും ദിവസങ്ങൾ വരെ ഭൂമിയിൽ ദൃശ്യമായിരിക്കും.