ടോക്കിയോ: ജപ്പാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നു. ക്യൂഷു ദ്വീപിലെ 2,30,000 പേരെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങി. ശനിയാഴ്ചയാണു മഴ തുടങ്ങിയത്. വെള്ളപ്പൊക്കവും വ്യാപകമായ മണ്ണിടിച്ചിലും കനത്ത നാശം വിതച്ചിട്ടുണ്ട്. നിരവധിപ്പേരെ കാണാതായി. ഒട്ടനവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.