ഹാപ്പി ബെർത്ത് ഡേ...
12:37 AM Jul 10, 2020 | Deepika.com
സണ്ണി എന്നറിയപ്പെടുന്ന സുനിൽ ഗാവസ്കറുടെ 71-ാം ജന്മദിനം ഇന്ന് . സാങ്കേതികത, ഏകാഗ്രത എന്നിവയ്ക്കു പേരുകേട്ട ഗാവസ്കറാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റണ്‍സ് തികച്ചത്. 1970-71ൽ വിൻഡീസിനെതിരേ അവരുടെ നാട്ടിൽവച്ച് നാല് ടെസ്റ്റിൽനിന്ന് നാല് സെഞ്ചുറിയോടെയാണ് ഈ മുംബൈക്കാരന്റെ രാജ്യാന്തര അരങ്ങേറ്റം. 1975ൽ നടന്ന പ്രഥമ എകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ഇന്നിംഗ്സിൽ ഗാവസ്കർ നടത്തിയ മെല്ലെപ്പോക്ക് (174 പന്തിൽ 36 നോട്ടൗട്ട്) ഇന്നും ചരിത്രം.