ലിവർപൂൾ, സിറ്റി ജയിച്ചു
12:37 AM Jul 10, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും അനായാസ ജയം. ലിവർപൂൾ 3-1ന് ബ്രിങ്ടണിനെയും സിറ്റി 5-0ന് ന്യൂകാസിലിനെയും കീഴടക്കി. പോയിന്റിൽ സെഞ്ചുറി എന്ന റിക്കാർഡിലേക്കുള്ള പ്രയാണത്തിലാണ് ലിവർപൂൾ. 34 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിവർപൂൾ 92ഉം സിറ്റി 69ഉം പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.