മാഞ്ചസ്റ്റർ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ സ്പോണ്സറെ കണ്ടെത്താനാകാതെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുഖ്യ സ്പോണ്സറെ കണ്ടെത്താത്ത പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോയുമായാണ് പാക് ടീം കളിക്കാനിറങ്ങുക. ഇക്കാര്യം അഫ്രീദി ട്വിറ്ററിലൂടെ അറിയിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളികളെന്ന നിലയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ ടീം കിറ്റിൽ ഇടംപിടിക്കും. ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് പിസിബി ഭാരവാഹികൾക്ക് നന്ദി അറിയിക്കുന്നു- അഫ്രീദി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചു മുതൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിലാണ് ആദ്യ ടെസ്റ്റ്.
പാക് ജഴ്സി അഫ്രീദി വക
12:37 AM Jul 10, 2020 | Deepika.com