ന്യൂഡൽഹി: പലായനം ചെയ്യുന്ന സാന്പത്തിക കുറ്റവാളികൾക്കുള്ള നിയമ പ്രകാരം വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 329.66 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഈ നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടപ്പെടുന്ന ആദ്യ കുറ്റവാളിയാണ് നീരവ് മോദി.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വ്യാജരേഖ ചമച്ചു 200 കോടി രൂപ തട്ടിയെടുത്ത നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും രാജ്യം വിട്ടു. പിന്നീട് സ്കോട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്ത നീരവ് മോദി ലണ്ടനിലെ ജയിലിൽ തടവിൽ കഴിയുകയാണ്.