ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്-19 വാക്സിൻ (കോവാക്സിൻ) നാളെ മുതൽ മനുഷ്യരിൽ പരീക്ഷിക്കും. 1100 ലധികം പേരിലാണ് കോവാക്സിൻ പരീക്ഷണം നടക്കുക. വാക്സിൻ നിർമിച്ച ഭാരത് ബയോടെക്കിന് മനുഷ്യരിൽ പരീക്ഷണം നടത്താൻ ഐസിഎംആർ ഉം ഉന്നതാധികാര സമിതിയും അനുമതി നൽകിയിരുന്നു. രാജ്യത്തെ 12 ആശുപത്രികളാണ് മനുഷ്യരിൽപരീക്ഷണം നടത്തുക. ഹൈദരാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പാറ്റ്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (പാറ്റ്ന എയിംസ്) എന്നിവയാണ് ഇതിൽ രണ്ട് ആശുപത്രികൾ.
ആരോഗ്യമുള്ള വ്യക്തികളുടെ രക്തസാംപിളുകൾ ന്യൂഡൽഹിയിലെ ലാബിലേക്ക് അയച്ചു. അവർ പരിശോധന നടത്താൻ അനുമതി നൽകിയിട്ടുണ്ട്. പരീക്ഷണത്തിനായി തെരഞ്ഞെടുത്ത വ്യക്തികളെ പരിശോധിച്ചശേഷം ആദ്യ ഡോസ് നൽകി നിരീക്ഷിക്കും- നിംസ് ഡയറക്ടർ ഡോ. കെ. മോഹൻ വാർത്താ ഏജൻസിയോടു പറഞ്ഞു.
ഐസിഎംആർ നിർദേശം അനുസരിച്ച് വാക്സിൻ പരിശോധനയ്ക്കുള്ള നടപടികൾ ഡൽഹി, പാറ്റ്ന എയിംസിൽ ആരംഭിച്ചിട്ടുണ്ട്. പാറ്റ്ന എയിംസിൽ നാളെ പരീക്ഷണം തുടങ്ങും. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാകാൻ ആറ് മുതൽ എട്ട് മാസം വേണ്ടിവരും. ഇതിനുശേഷം ഐസിഎംആറിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
മൂന്നു ഘട്ടമായാണു പരിശോധന നടത്തുക. ആദ്യഘട്ടം പൂർത്തിയാകാൻ ചുരുങ്ങിയത് 28 ദിവസമെടുക്കും. കുറച്ച് ആളുകളിൽ മാത്രാണ് ആദ്യം പരീക്ഷണം നടത്തുക. മരുന്ന് പ്രതീക്ഷിച്ച ഫലം തരുന്നുണ്ടെങ്കിൽ രണ്ടാം ഘട്ടത്തിലേക്കു കടക്കും. എലികളിലും മുയലുകളിലും നടത്തിയ പരീക്ഷണത്തിൽ ആശാവഹമായ ഫലമാണു ലഭിച്ചത്. പ്രതീക്ഷിച്ചതു പോലെ പരീക്ഷണം മുന്നോട്ടുപോയാൽ അടുത്തവർഷമാദ്യം കോവിഡ്-19 വാക്സിൻ ഇന്ത്യ പുറത്തിറക്കും.