സെവിയ്യ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഗോളടിച്ചും പിന്നെ ഗോളിയുടെ വേഷത്തിലെത്തി അവസാനനിമിഷം ഉജ്വല രക്ഷപ്പെടുത്തൽ നടത്തിയും അർജന്റൈൻ വിംഗർ ലൂക്കാസ് ഒകാംപൊസ് തരംഗമായി. ഐബറിനെതിരേ 1-0നു സെവിയ്യ ജയിച്ച മത്സരത്തിലാണ് ഒകാംപൊസിന്റെ ഓൾറൗണ്ട് പ്രകടനം കണ്ടത്. 56-ാം മിനിറ്റിൽ ഒകാംപൊസിന്റെ ഗോളിൽ സെവിയ്യ മുന്നിലെത്തി. 80-ാം മിനിറ്റിൽ സെവിയ്യ തങ്ങളുടെ അഞ്ചാം സബ്സ്റ്റിറ്റ്യൂഷനും നടത്തി. എന്നാൽ, മിനിറ്റുകൾക്കകം ഗോളി തോമസ് വാക്ലിച്ച് പരിക്കേറ്റ് പുറത്ത്.
സബ്സ്റ്റിറ്റ്യൂഷൻ ബാക്കി ഇല്ലാത്തതോടെ ഒകാംപൊസ് ഗോളിയുടെ വേഷമിട്ടു. നൂറാം മിനിറ്റിൽ കോർണർ കിക്ക് ലഭിച്ചപ്പോൾ ഐബറിന്റെ ഗോളിയുൾപ്പെടെ സെവിയ്യയുടെ പോസ്റ്റിൽ. കോർണറിനൊടുവിൽ ലഭിച്ച പന്ത് ഐബർ ഗോളി ദിമിത്രോവിച്ച് ഗോളിലേക്ക് തൊടുത്തു. ഗോളൊന്നുറപ്പിച്ച ആ ഷോട്ട് ഒകാംപൊസ് തടുത്തിടുന്നു. പിന്നാലെ മത്സരം അവസാനിച്ചതായറിയിച്ച് റഫറിയുടെ ലോംഗ് വിസിൽ.
ഗോളടിച്ചു, പിന്നെ ഗോളിയായി
12:15 AM Jul 08, 2020 | Deepika.com