ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം x എവർട്ടണ് പോരാട്ടം ശ്രദ്ധിക്കപ്പെട്ടത് സഹതാരങ്ങളുടെ തമ്മിലടിയും പിന്നെ കെട്ടിപ്പിടത്തവും കൊണ്ട്. സെൽഫ് ഗോളിന്റെ ബലത്തിൽ ടോട്ടനം ജയം നേടി.
മത്സരത്തിന്റെ ആദ്യപകുതിക്കുശേഷം മൈതാനം വിടുന്നതിനിടെ ടോട്ടനത്തിന്റെ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും സ്ട്രൈക്കർ സണ്‍ ഹ്യൂങ് മിനും തമ്മിലാണ് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്. മത്സരത്തിനിടെ മിൻ അലസത കാണിച്ചെന്നതാണ് ലോറിസിനെ ചൊടിപ്പിച്ചത്. സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരശേഷം ഇരുവരും ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയു ചെയ്തു. ടോട്ടനം 48 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
തമ്മിലടി, കെട്ടിപ്പിടിത്തം...
12:15 AM Jul 08, 2020 | Deepika.com