ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ പ്രമുഖനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാൾ. 1992ൽ ഏകദിനത്തിലും 1996ൽ ടെസ്റ്റിലും അരങ്ങേറി. 1996ൽ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടി ഗാംഗുലി തരംഗം സൃഷ്ടിച്ചു. കോഴ വിവാദത്തിൽ അകപ്പെട്ട ഇന്ത്യൻ ക്രിക്കറ്റിനു ദിശാബോധം നൽകിയ ക്യാപ്റ്റനാണ് ഗാംഗുലി. ദാദ, മഹാരാജ്, കോൽക്കത്തയുടെ രാജകുമാരൻ എന്നെല്ലാം അറിയപ്പെട്ടിരുന്ന ഗാംഗുലിയുടെ കീഴിലാണ് ഇന്ത്യ കരുത്താർജിച്ചത്.
ഹാപ്പി ബെർത്ത് ഡേ
01:44 AM Jul 08, 2020 | Deepika.com