വാഷിംഗ്ടൺ ഡിസി: ടിക്ടോക് അടക്കമുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാൻ യുഎസ് ആലോചിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
ഫോക്സ് ന്യൂസ് ചാനലിലെ പരിപാടിയിൽ, ഇന്ത്യയുടെ മാതൃക യുഎസ് പിന്തുടരുമോ എന്ന ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം. വാവേ അടക്കമുള്ള ചൈനീസ് ടെക് ഭീമന്മാർക്കെതിരേ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾക്കു പിന്നാലെ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ദേശീയ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഈ ആപ്പുകൾ ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
എന്നാൽ ചൈനീസ് സർക്കാരുമായി ബന്ധമില്ലെന്നും ഉപയോക്താക്കളുടെ ഡേറ്റ ഒരു സാഹചര്യത്തിലും ചൈനീസ് അധികൃതർക്കു കൈമാറില്ലെന്നുമാണ് ടിക്ടോക് ആവർത്തിച്ചു പറയുന്നത്.