ബ്രസീലിയ: കോവിഡിനെ ചെറുപനിയെന്നു പുച്ഛിച്ചുതള്ളിയിരുന്ന ബ്രസീൽ പ്രസിഡന്റ് ജയിർ ബോൽസൊനാരോയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹംതന്നെയാണു രോഗം ബാധിച്ച കാര്യം അറിയിച്ചത്. മാസ്ക് വയ്ക്കേണ്ട കാര്യമില്ലെന്നും ബോൽസൊനാരോ പറഞ്ഞിരുന്നു.
കോവിഡ് രോഗവ്യാപനത്തിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാമതു ബ്രസീലാണ്. അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 16.4 ലക്ഷത്തിനു മുകളിലാണ്. മരണം 66,000നു മുകളിലും.
കോവിഡ് രോഗവ്യാപനത്തിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാമതു ബ്രസീലാണ്. അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 16.4 ലക്ഷത്തിനു മുകളിലാണ്. മരണം 66,000നു മുകളിലും.