ലണ്ടൻ: യുകെയിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബൽ വീക്ക് 2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ സംബന്ധിക്കും. ഇന്ത്യയുടെ വ്യാപാരം, വിദേശ നിക്ഷേപം എന്നിവ സംബന്ധിച്ചാകും ചടങ്ങിൽ പ്രധാനമന്ത്രി സംസാരിക്കുക. കോവിഡ്-19 മഹാമാരിക്കുശേഷം രാജ്യത്തേക്ക് വ്യാപാര-നിക്ഷേപങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി സംസാരിച്ചേക്കുമെന്ന് ഇന്ത്യ ഗ്രൂപ്പ് സിഇഒ മനോജ് ലാഡ്വ പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് വർച്വൽ പ്ലാറ്റ്ഫോമിൽ മൂന്നു ദിവസമാണ് ഉച്ചകോടി നടക്കുക.