മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ 204 പേർ മരിച്ചു. ആകെ മരണം 9026. ഇന്നലെ 5368 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 2,11, 987. ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയിൽ ആറായിരത്തിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ മുംബൈയിൽ 39 പേർ മരിച്ചു. സമീപപ്രദേശമായ നവി മുംബൈയിൽ 28 പേർ മരിച്ചു. മുംബൈയിൽ ഇന്നലെ 1200 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 85,724. ആകെ മരണം 4938.