റോം: വിഖ്യാത ഇറ്റാലിയന്‍ സംഗീതജ്ഞനും ഓസ്കാര്‍ ജേതാവുമായ എനിയോ മോറികോണ് അന്തരിച്ചു. 91 വയസായിരുന്നു. സ്ഫെഗറ്റി വെസ്റ്റേണ്‍ സിനിമകളുടെ പശ്ചാത്തല സംഗീതത്തിലൂടെ ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിക്കാൻ എനിയോ മോറികോണിന് സാധിച്ചു. ക്ലിന്റ് ഈസ്റ്റ്വുഡ് അഭിനയിച്ച എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ‘ദ ഗുഡ് ദ ബാഡ് ആന്‍ഡ് ദി അഗ്ലി ’യിലെ മാസ്മരിക പശ്ചാത്തല സംഗീതത്തിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനാവുന്നത്. പുറത്തിറങ്ങി അരനൂറ്റാണ്ട് പിന്നിട്ടിട്ടും മോറികോണിന്റെ സംഗീതത്തെ വെല്ലാൻ കഴിയുന്ന ഒന്ന് ഇതേവരെ ഉണ്ടായിട്ടില്ല.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് വീണ് തുടയെല്ലിനു പരിക്കേറ്റ ആദ്ദേഹം റോമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കരിയറിലെ നാഴികക്കല്ലായി മാറിയത് ഇറ്റാലിയന്‍ സംവിധായകനായ സെര്‍ജിയോ ലിയോണ്‍ ഒരുക്കിയ ‘ഡോളര്‍സ് ട്രിലജി ’ എന്നറിയപ്പെടുന്ന “എ ഫിസ്റ്റ് ഫുള്‍ ഒഫ് ഡോളേഴ്സ് (1964), “ഫോര്‍ എ ഫ്യൂ ഡോളേഴ്സ് മോര് ( 1965 )’’, ‘ദ ഗുഡ് ദ ബാഡ് ആന്‍ഡ് ദി അഗ്ലി (1966)’ എന്നിവയാണ്. ഈ മൂന്നു ചിത്രങ്ങളെയും അനശ്വരമാക്കിയ പശ്ചാത്തല സംഗീതം എനിയോ മോറികോണ് ആണ് ഒരുക്കിയത്.