‘മെസി ബാഴ്സ വിടില്ല’
12:35 AM Jul 07, 2020 | Deepika.com
ബാഴ്സലോണ: 2021ൽ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി ബാഴ്സലോണ വിടുമെന്ന വാർത്ത തള്ളി ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യു. മെസി ബാഴ്സയിൽതന്നെ ക്ലബ് ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മെസി അവസാനിപ്പിച്ചതായി കഴിഞ്ഞ ആഴ്ച സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.