ലിവർപൂളിനു ജയം, സിറ്റി തോറ്റു
12:35 AM Jul 07, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടം ഉറപ്പിച്ച ലിവർപൂൾ ഹോം മത്സരത്തിൽ 2-0ന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 4-0ന് ലിവർപൂൾ നാണംകെട്ടിരുന്നു. സാദിയോ മാനെ (71), ജോനെസ് (89) എന്നിവരാണ് ലിവർപൂളിനായി വില്ലയ്ക്കെതിരേ ഗോൾ നേടിയത്. അതേസമയം, മാഞ്ചസ്റ്റർ സിറ്റി 1-0ന് സതാംപ്ടണിനോട് പരാജയപ്പെട്ടു. ആഡംസ് (16) സതാംപ്ടണിനായി ഗോൾ നേടി.