ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 24,850 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടു മണി വരെയുള്ള കണക്കാണിത്. ഇതോടെ ലോകത്തെ കോവിഡ് വ്യാപനനിരക്കിൽ ഇന്ത്യ, റഷ്യയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി.
ഇന്ത്യയിൽ ഇന്നലെവരെ രോഗം സ്ഥിരീകരിക്കപ്പെട്ടത് 6,97,069 പേർക്കാണ്. ഇതിൽ 2,44,814 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 4,24,876 പേർ രോഗമുക്തി നേടി.
19,699 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 613 പേർ വൈറസ് ബാധ മൂലം മരിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, കർണാടക, ആസാം, ബിഹാർ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.