ഭുവനേശ്വർ: ഒഡീഷയിൽ നാലു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
കാന്ധമൽ ജില്ലയിലെ തുമുജിബന്ധ മേഖലയിലെ നിബിഡ വനമേഖലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഏതാനും മാവോയിസ്റ്റുകൾക്കു പരിക്കേറ്റു.
സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്(എസ്ഒജി), ഡിസ്ട്രിക്ട് വോളന്ററി ഫോഴ്സ്(ഡിവിഎഫ്) എന്നിവ സംയുക്തമായാണു മാവോയിസ്റ്റുകളെ നേരിട്ടത്. സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽപ്പെട്ടവരാണു കൊല്ലപ്പെട്ടത്. വൻ ആയുധശേഖരവും സുരക്ഷാസേന പിടിച്ചെടുത്തു.