ന്യൂഡൽഹി: ലഡാക്ക് സന്ദർശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു സ്ഥിതിഗതികൾ വിശദീകരിച്ചു. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. പ്രധാനമന്ത്രി ലഡാക്കിലെ നിമുവിൽ സൈനികരെ അഭിസംബോധന ചെയ്യുകയും ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിക്കുകയും ചെയ്തിരുന്നു.