വീണ്ടും റാമോസ്
12:24 AM Jul 06, 2020 | Deepika.com
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിൽ സെർജ്യോ റാമോസിന്റെ പെനൽറ്റി ഗോളിലൂടെ റയൽ മാഡ്രിഡിനു ജയം. 73-ാം മിനിറ്റിലെ റാമോസിന്റെ പെനൽറ്റി ഗോളിലൂടെ റയൽ, അത്ലറ്റിക്കോ ബിൽബാവൊയെ കീഴടക്കി. ജയത്തോടെ റയൽ 34 മത്സരങ്ങളിൽനിന്ന് 77 പോയിന്റിലെത്തി. ബാഴ്സലോണയാണ് രണ്ടാമത്.