ബയേണിനു സീസൺ ഡബിൾ
12:24 AM Jul 06, 2020 | Deepika.com
മ്യൂണിക്: ബുണ്ടസ് ലിഗയ്ക്കുപിന്നാലെ ജർമൻ കപ്പും സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക് സീസണിൽ ഡബിൾ തികച്ചു. തുടർച്ചയായ രണ്ടാം സീസണിലാണ് ബയേണ്‍ ഡബിൾ കിരീടം സ്വന്തമാക്കുന്നത്. ജർമൻ കപ്പ് ഫൈനലിൽ 4-2ന് ബയർ ലെവർകൂസനെയാണ് ബയേണ്‍ മ്യൂണിക്ക് കീഴടക്കിയത്.