ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. മൂന്നു സുരക്ഷാസേനാംഗങ്ങൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. രാഷ്ട്രീയ റൈഫിൾസും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും കുൽഗാമിലെ അരാഹിൽ നടത്തിയ സംയുക്തനീക്കത്തിലാണ് ഭീകരനെ വധിച്ചത്. ഇയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നു പോലീസ് അറിയിച്ചു.