ബെയ്ജിംഗ്: വ്യക്തിഗതവിവരങ്ങൾ ചോർത്തിയെന്ന സംശയത്തിന്റെ പേരിൽ ടിക്ക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതിനു പിന്നാലെ വിശദീകരണവുമായി ടിക്ക് ടോക്ക്. ചൈനീസ് സർക്കാർ വ്യക്തിഗത വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും ചോദിച്ചാലും വിവരങ്ങൾ നൽകില്ലെന്നും കേന്ദ്രസർക്കാരിന് അയച്ച കത്തിൽ ടിക്ക് ടോക്ക് ചീഫ് എക്സിക്യുട്ടീവ് കെവിൻ മേയർ വ്യക്തമാക്കിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞമാസം 28 നാണ് ടിക്ക് ടോക്ക് കത്ത് എഴുതിയത്.
ചൈനയുടെ ബൈറ്റ് ഡാൻസ് എന്ന കന്പനിയുടെ ഉടമസ്ഥതയിലാണ് ടിക്ക് ടോക്ക്. എന്നാൽ ടിക്ക് ടോക്ക് ചൈനയിൽ ലഭ്യമല്ല. ആഗോളവിപണിയെ ഉന്നമിട്ടാണ് ചൈനീസ് ബന്ധത്തിൽ നിന്ന് ടിക്ടോക്ക് ഒഴിഞ്ഞുനിന്നത്.
ഗൽവാൻ താഴ്്വാരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച ഏറ്റുമുട്ടലിനെത്തുടർന്ന് ഈയാഴ്ച ആദ്യമാണ് ഇന്ത്യ 59 ചൈനീസ് നിർമിത മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്.