മൊഗാദിഷു: സൊമാലിയയിലെ ബെയ്ഡോയിലുണ്ടായ ബോംബാക്രമണത്തിൽ അഞ്ചു പേർ മരിച്ചു. പത്തുപേർക്കു പരിക്കേറ്റു. അൽ-ഷബാബ് തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു സൊമാലി സർക്കാർ വക്താവ് ഇസ്മായിൽ മുഖ്താർ ഒമർ പറഞ്ഞു.
സൊമാലിയയുടെ ദക്ഷിണ കിഴക്ക് ഭാഗത്തെ തലസ്ഥാന നഗരമാണ് ബെയ്ഡോ. വിദൂരനിയന്ത്രിത കുഴിബോംബ് സ്ഫോടനത്തിലൂടെയായിരുന്നു ആക്രമണം.
സൊമാലിയയുടെ ദക്ഷിണ കിഴക്ക് ഭാഗത്തെ തലസ്ഥാന നഗരമാണ് ബെയ്ഡോ. വിദൂരനിയന്ത്രിത കുഴിബോംബ് സ്ഫോടനത്തിലൂടെയായിരുന്നു ആക്രമണം.