എല്ലാം നുണക്കഥ...
12:35 AM Jul 05, 2020 | Deepika.com
ദുബായ്: 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഒത്തുകളിച്ചെന്ന ആരോപണത്തിൽ ഇതാദ്യമായി പ്രതികരിച്ച് ഐസിസി. 2011 ലോകകപ്പ് ഫൈനൽ നടത്തിപ്പിന്റെ കാര്യത്തിൽ സംശയമില്ലെന്ന് ഐസിസി ആന്റി കറപ്ഷൻ യൂണിറ്റ് ജനറൽ മാനേജർ അലക്സ് മാർഷൽ വ്യക്തമാക്കി. ശ്രീലങ്കൻ മുൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജാണ് ലോകകപ്പ് ഫൈനൽ ഒത്തുകളിയാണെന്ന് ആരോപിച്ചത്. പിന്നാലെ പ്രത്യേക പോലീസ് സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും തെളിവുകളില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിച്ചു.