യുണൈറ്റഡിനു ജയം
12:35 AM Jul 05, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ഏകപക്ഷീയ ജയം. ഹോം മത്സരത്തിൽ ബോൺമത്തിനെ 5-2ന് യുണൈറ്റഡ് കീഴടക്കി. ഗ്രീൻവുഡ് (29, 54) ഇരട്ട ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി 3-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി.