മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കിരീട പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്കെതിരേ നിർണായകമായ നാല് പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ്. ബാഴ്സലോണ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സമനില വഴങ്ങുകയും റയൽ ജയിക്കുകയും ചെയ്തതോടെയാണിത്.
ഗെറ്റാഫെയ്ക്കെതിരായ ഹോം മത്സരത്തിൽ ക്യാപ്റ്റൻ സെർജ്യോ റാമോസിന്റെ (79-ാം മിനിറ്റ്) പെനൽറ്റി ഗോളിലൂടെ 1-0നായിരുന്നു റയലിന്റെ ജയം. ജയത്തോടെ റയൽ മാഡ്രിഡ് 33 മത്സരങ്ങളിൽനിന്ന് 74 പോയിന്റിലെത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 70 പോയിന്റ് ആണ് ബാഴ്സലോണയ്ക്കുള്ളത്. 33 മത്സരങ്ങൾ പൂർത്തിയാക്കിയ റയലിനും ബാഴ്സലോണയ്ക്കും രണ്ട് ഹോം മത്സരമുൾപ്പെടെ അഞ്ച് പോരാട്ടങ്ങൾ വീതം ശേഷിക്കുന്നുണ്ട്.
മെസി ബാഴ്സ വിടും
നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടുമെന്ന് റിപ്പോർട്ട്. 2017ൽ പുതുക്കിയ കാർ 2021വരെയാണുള്ളത്. തുടർന്ന് കരാർ നീട്ടാനുള്ള ചർച്ചകൾക്ക് മെസിക്കും പിതാവ് ഹൊർഹെയ്ക്കും താത്പര്യമില്ലെന്നാണ് സൂചന. ജൂണ്‍ 24ന് 33 വയസ് പൂർത്തിയായ മെസി, ബുധനാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ കരിയറിൽ 700 ഗോൾ എന്ന നേട്ടത്തിലെത്തിയിരുന്നു.
അടിവച്ച് അടിവച്ച് റയൽ...
02:00 AM Jul 04, 2020 | Deepika.com