കൊളംബൊ: 2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഒത്തുകളിച്ചതായുള്ള ലങ്കൻ മുൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കുമാർ സംഗക്കാരയെയും മഹേല ജയവർധനയെയും പോലീസ് ചോദ്യം ചെയ്തതിൽ പ്രതിഷേധവുമായി ആരാധകർ രംഗത്ത്.
ലോകകപ്പിൽ ലങ്കൻ നായകനായിരുന്ന സംഗക്കാരയെയും ജയവർധനയെയും മൊഴിയെടുക്കാനായി ലങ്കൻ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാഗി ജന ബലവേഗയ പാർട്ടിയുടെ (എസ്ജെബി) യുവജന വിഭാഗം കായികമന്ത്രാലയത്തിന്റെ മുന്നിൽ പ്രതിഷേധം നടത്തിയത്. ലങ്കൻ പോലീസ് ലോകകപ്പ് ഫൈനലിൽ ഓപ്പണറായിരുന്ന ഉപുൽ തരംഗയെയും ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ ലങ്കയിൽ പ്രതിഷേധം
02:00 AM Jul 04, 2020 | Deepika.com