ലണ്ടൻ: അമേരിക്കൻ പോലീസിന്റെ ക്രൂരതയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടതിനു പിന്നാലെ ലോകമെന്പാടും ശക്തിയാർജിച്ച ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധത്തിന് പിന്തുണയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും.
വെസ്റ്റ് ഇൻഡീസിന് എതിരേ അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരന്പരയിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ കോളറുള്ള ജഴ്സിയണിഞ്ഞാവും ഇംഗ്ലണ്ട് ഇറങ്ങുക. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ജഴ്സിയണിയാൻ വിൻഡീസ് ടീം തീരുമാനിച്ചിരുന്നു.
ഇംഗ്ലീഷ് താരങ്ങളും കറുപ്പണിയും
02:00 AM Jul 04, 2020 | Deepika.com