+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2.8 കിലോമീറ്റർ നീളമുള്ള ട്രെയിൻ റിക്കാർഡ് നേട്ടവുമായി ഇന്ത്യൻ റെയിൽവേ

ന്യൂ​ഡ​ൽ​ഹി: 2.8 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ട്രെ​യി​ൻ ഒാ​ടി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള നാ​ഗ്പു​ർ റെ​യി​ൽ​വേ ഡി​വി​ഷ​നാ​ണ് റി​ക്കാ​ർ​ഡ് നേ​ട്ട​
2.8 കിലോമീറ്റർ നീളമുള്ള ട്രെയിൻ  റിക്കാർഡ് നേട്ടവുമായി ഇന്ത്യൻ റെയിൽവേ
ന്യൂ​ഡ​ൽ​ഹി: 2.8 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ട്രെ​യി​ൻ ഒാ​ടി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള നാ​ഗ്പു​ർ റെ​യി​ൽ​വേ ഡി​വി​ഷ​നാ​ണ് റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ശേ​ഷ്നാ​ഗ് എ​ന്നു പേ​രി​ട്ട ഗുഡ്സ് ട്രെ​യി​ൻ നാ​ഗ്പു​ർ മു​ത​ൽ കോ​ർ​ബ​വ​രെ​യാ​ണ് ഒാ​ടി​യ​ത്.

260 കി​ലോ​മീ​റ്റ​ർ ദൂ​രം ഒാ​ടാ​ൻ ശേ​ഷ്നാ​ഗി​നു വേ​ണ്ടി​വ​ന്ന​ത് ആ​റു മ​ണി​ക്കൂ​റാ​ണ്. നാ​ല് ബോ​ക്സ് റാ​ക്കു​ക​ളും നാ​ലു ബ്രേ​ക്ക് വാ​നു​ക​ളും 251 വാ​ഗ​ണു​ക​ളും ഒ​മ്പ​തു എ​ൻ​ജി​നു​ക​ളും അ​ട​ങ്ങി​യ​താ​യി​രു​ന്നു ശേ​ഷ്നാ​ഗ്. നാ​ലു ട്രെ​യി​നു​ക​ളു​ടെ നീ​ള​മാ​ണ് ശേ​ഷ്നാ​ഗി​നു​ള്ള​ത്. നേ​ര​ത്തെ 177 വാ​ഗ​ണു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ബി​ലാ​സ്പു​ർ ഡി​വി​ഷ​ൻ സൂ​പ്പ​ർ ആ​ന​ക്കൊ​ണ്ട എ​ന്ന പേ​രി​ൽ മൂ​ന്നു ട്രെ​യി​നു​ക​ളു​ടെ നീ​ള​ത്തി​ൽ ഒ​ടി​ച്ച ട്രെ​യി​നി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ർ​ഡാ​ണ് ശേ​ഷ്നാ​ഗ് ത​ക​ർ​ത്ത​ത്.

ശേഷ്നാഗിന്‍റെ വിജയത്തിലൂടെ ചരക്കു നീക്കത്തിൽ വലിയ മുന്നേറ്റമാണ് ഇന്ത്യൻ റെയിൽവേ നടത്തിയിരിക്കുന്നതെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റിലൂടെ പറഞ്ഞു.