ലക്നോ: 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തിൽ വ്യാജതെളിവുകളുണ്ടാക്കി കോൺഗ്രസ് സർക്കാർ തന്നെ കേസിൽ കുടുക്കിയതാണെന്നു മുതിർന്ന ബിജെപി നേതാവ് ഉമാഭാരതി. മസ്ജിദ് തകർക്കപ്പെട്ട കേസിന്റെ വിചാരണാവേളയിലാണ് പ്രത്യേക കോടതിയിൽ ഉമ ഭാരതി മൊഴി നല്കിയത്. ബിജെപിയിലെ മറ്റു നേതാക്കളെയും പ്രതികളാക്കി കോൺഗ്രസ് രാഷ്ട്രീയ വൈരം തീർത്തതാണെന്നും ഉമാഭാരതി പറഞ്ഞു.