ന്യൂഡൽഹി: ഡൽഹിയിൽ മലയാളി കന്യാസ്ത്രീ അടക്കം രണ്ടു പേർ കോവിഡ് ബാധിച്ചു മരിച്ചു. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (എഫ്ഐഎച്ച്) സന്യാസിനീ സമൂഹത്തിന്റെ ഡൽഹി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അജയ മേരിയും (68) പന്തളം സ്വദേശി തങ്കച്ചൻ മത്തായിയും (65) ആണു മരിച്ചത്.
ഡൽഹിയിലെ ഹോളിഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് സിസ്റ്റർ അജയ മേരി മരിച്ചത്. കൊല്ലം കുന്പളം വാഴവിള ബെനഡിക്ട്- ലീന ദന്പതികളുടെ മകളാണ്. ഛത്തീസ്ഗഡിലെ റായ്പൂരിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ, 2018ലാണ് പുതുതായി രൂപീകരിച്ച ഡൽഹി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി നിയമിതയായത്. ബംഗളൂരു ബൈരതിയിലുള്ള സോഷ്യൽ സർവീസ് സെന്റർ മാനേജർ, കോർബ നിർമല, ഛറോദ ജ്യോതിവിദ്യാലയ എന്നീ സ്കൂളുകളിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹിയിലെ ഹസ്താലിൽ താമസിക്കുന്ന തങ്കച്ചൻ മത്തായി, രോഹിണി ഭഗവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. പന്തളത്ത് കുന്പുക്കാട് തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ മത്തായി. മക്കൾ: പ്രിൻസി ബെന്നി, റിൻസി ബാബാഷ്.