ബംഗളൂരു: പ്രമുഖ കന്നഡ ചലച്ചിത്ര നടനും കൊമേഡിയനുമായ രാജഗോപാൽ(64) അന്തരിച്ചു. കെൻഗേരിയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി രോഗബാധിതനായിരുന്നു.
അറുന്നൂറിലേറെ കന്നഡ സിനിമകളിലും ഒരു തമിഴ് സിനിമയിലും രാജഗോപാൽ അഭിനയിച്ചിട്ടുണ്ട്.
മിമിക്രിയിലുള്ള അസാമാന്യ പാടവത്തിലൂടെ പ്രസിദ്ധനായിരുന്ന അദ്ദേഹം സംസ്ഥാനത്തൊട്ടാകെയുള്ള നൂറിലേറെ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കന്നഡ ചലച്ചിത്രത്തിലെ ഇതിഹാസങ്ങളായ വിഷ്ണുവർധൻ, ശിവരാജ്കുമാർ എന്നിവർക്കൊപ്പവും രാജഗോപാൽ അഭിനയിച്ചിട്ടുണ്ട്.