കോയന്പത്തൂർ: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നീലഗിരി ഗ്രീൻഫീൽഡ് സ്വദേശിയായ 67 കാരൻ മരിച്ചു. കോവിഡ് 19 ബാധിച്ച് കഴിഞ്ഞ എട്ടുദിവസമായി ഇഎസ് ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ഇന്നലെയാണ് മരിച്ചത്. കോവിഡിനു പുറമേ പ്രമേഹം, പ്രഷർ തുടങ്ങിയ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.