ജോക്കോവിച്ചിനു കൊറോണ നെഗറ്റീവ്
11:59 PM Jul 02, 2020 | Deepika.com
ബെൽഗ്രേഡ്: സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലീനയും കൊറോണ വൈറസ് രോഗത്തിൽനിന്നു മുക്തമായി. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇരുവരും നെഗറ്റീവ് ആയത്. 17 തവണ ഗ്രാൻസ്ലാം കിരീട ജേതാവായ ജോക്കോവിച്ചിനും ഭാര്യക്കും ചാരിറ്റി ടെന്നീസ് ടൂർണമെന്റിനിടെയാണ് കൊറോണ പിടിപെട്ടത്. സെർബിയയിലും ക്രൊയേഷ്യയിലുമായി സംഘടിപ്പിച്ച ടൂർണമെന്റിൽ പങ്കെടുത്ത ഗ്രിഗോർ ദിമിത്രോവ്, ബോർണ കോറിക്, വിക്ടർ ട്രോയ്സ്കി എന്നിവർക്കും കൊറോണ വൈറസ് പിടിപെട്ടിരുന്നു.